Adivaram
താമരശ്ശേരി ചുരത്തിൽ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാൻ നാലാം വളവിൽ നിന്ന് താഴേക്ക് പതിച്ചു

അടിവാരം : താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു. കർണാടകത്തിൽ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.





