Thiruvambady

അമ്പലപ്പാറ അംഗൻവാടി കെട്ടിടം പ്രവർത്തി ഉദ്ഘാടനം നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 27 അംഗൻവാടികളിൽ സ്വന്തമായി കെട്ടിടമില്ലാതിരുന്ന 13-ാം വാർഡിലെ അമ്പലപ്പാറ അംഗൻവാടിക്ക് 15 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവ്യത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.

കഴിഞ്ഞ 12 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് സുരക്ഷിതമായ കെട്ടിടവും ആവശ്യമായ കളിസ്ഥലവും ഈ പ്രദേശവാസികളുടെ ഏറെ കാലത്തെ വലിയ സ്വപ്നമാണ് ഇതോടു കൂടി പൂവണിയുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം പഞ്ചായത്ത് വില കൊടുത്ത് വാങ്ങിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് പഞ്ചായത്ത് ഫണ്ടും, തൊഴിലുറപ്പ് ഫണ്ടും ഇതിൻ്റെ പൂർത്തീകരണത്തിനായി ഉപയോഗിക്കും. വിശാലമായ പഠന ഹാൾ, കിച്ചൺ, സ്‌റ്റോർ റൂം, സാനിറ്ററി സംവിധാനങ്ങൾ, കുട്ടികൾക്കാവശ്യമായ കളിസ്ഥലം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ചെയർമാൻ കെ ആർ ഗോപാലൻ, സുഹ് റമുസ്തഫ, വാർഡ് മെമ്പർ ഹാജിറകമ്മിയിൽ,ICDSസൂപ്രവൈസർ ഉദയ കെ ജോയ്, അംഗൻവാടി ടീച്ചർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button