Kodanchery
ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം നടത്തി

ഈങ്ങാപ്പുഴ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം എം സി ജോസഫൈൻ നഗറിൽ (വ്യാപാര ഭവൻ ഈങ്ങാപ്പുഴ) ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.
തങ്കം പയോണ പതാക ഉയർത്തി. അന്നക്കുട്ടി കക്കാട്, വാസന്തി രാജൻ, ഫൗസിയ മനാഫ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷീബ സജി രക്തസാക്ഷി പ്രമേയവും, ഗീത കെ ജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
താമരശ്ശേരി എരിയാ ജോ : സെക്രട്ടറി ഷെറീനമജീദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സീന അമ്പായത്തോട്, ബിന്ദു ഉദയൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എം ഇ ജലീൽ സ്വാഗതവും ശാലിനി മോഹൻദാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ; ഷീബ സജി (പ്രസിഡണ്ട് ), ശ്രീജ ബിജു
(സെക്രട്ടറി), അന്നക്കുട്ടി കക്കാട് (ട്രഷറർ).







