Kodiyathur
ലുസ് ദെ മദീന ലോഗോ പ്രകാശനം ചെയ്തു

കൊടിയത്തൂർ: എസ്.എസ്.എഫ് സൗത്ത് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി പുണ്യ റബീഇന് നടത്തി വരുന്ന ‘ലുസ് ദെ മദീന‘ ഹുബ്ബുറസൂൽ പ്രഭാഷണവും ബുർദ മജ്‌ലിസും ഈ മാസം 25, 26 തിയതികളിൽ സൗത്ത് കൊടിയത്തൂരിൽ നടക്കും. പ്രശസ്ത പ്രാസംഗികൻ ലുഖ്മാൻ സഖാഫി പുല്ലാര ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. പ്രശസ്ത മാദിഹീങ്ങളായ സയ്യിദ് ത്വാഹ, ഷെഹിൻ ബാബു തുടങ്ങിയർ ബുർദ മജ്‌ലിസിന് നേതൃത്വം നൽകും.
പരിപാടിയുടെ ലോഗോ പ്രകാശനം ആശിഖുറസൂൽ കുണ്ടൂർ ഉസ്താദിന്റെ മഖാമിലെ ബുർദ മജ്ലിസിൽ വച്ച് കുണ്ടൂർ ഉസ്താദിന്റെ മക്കളായ ബാവ ഹാജിയും ലത്തീഫ് ഹാജിയും ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റി അംഗംങ്ങളായ സാബിക് ഇ, അസ്‌ലഹ് കെ.കെ, ആസിം ജസീം, സഹീർ നംഷാദ്, ആദിൽ മുഹമ്മദ്, അഹ്‌മദ് നാദിർ, ഹാഷിർ കെ.പി, നാജി എം എന്നിവർ സംബന്ധിച്ചു.






