Mukkam

അലിഫ് ടാലൻ്റ് ടെസ്റ്റ് മുക്കം ഉപജില്ലാ മത്സരം നടത്തി

മുക്കം : പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് മുക്കം ഉപജില്ലാ മത്സരം മുക്കം എം.എം.ഒ.എൽ.പി സ്കൂളിൽ നടന്നു. എൽ.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം. സ്കൂൾ തല മത്സരത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ സി. ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ഇ, അബ്ദുൽ കരീം, ഖൈറുന്നീസ ടീച്ചർ, ഷമീമ ടീച്ചർ, ഷബാന ടീച്ചർ, വഹീദ ടീച്ചർ, ഷംനാബി കാരക്കുറ്റി, റസീന ടീച്ചർ, അയ്യൂബ്മാസ്റ്റർ എന്നിവർ സംസാരിച്ചു.

എൽ.പി വിഭാഗത്തിൽ ജി.എൽ.പി.സ് കഴുത്തുട്ടിപുറായിലെ അർഷദ് കെ, ജി.എൽ.പി.സ് കാരക്കുറ്റിയിലെ അഹമ്മദ് നിഹാൽ, പുല്ലൂരമ്പാറ യു.പിയിലെ നജറഹ്മ എന്നിവരും യു.പി വിഭാഗത്തിൽ എ.യു.പി.എസ് താഴക്കോടിലെ മുഹമ്മദ് അമീൻ ഫൈസൽ, ഹിൽടോപ്പ് സ്കൂളിലെ ഹാദി ഹൈദർ, പന്നിക്കോട് എ.യു.പി.എസി ലെ ആദിയ കെ എന്നിവരും എച്ച്.എസ് വിഭാഗത്തിൽ
പി.ടി.എം.എച്ച് കൊടിയത്തൂരിലെ ഹംദ നിസാർ, നിലേശ്വരം ജി.എച്ച്സിലെ അംന ഫാത്തിമ, കൂമ്പാറ എഫ്.എം.എച്ച്സിലെ അഫീഫ ഹന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചേന്ദമംഗല്ലൂർ എച്ച്.എസിലെ അൻഫൽ അഷ്റഫ്, മുക്കം ഓർഫനേജ് ഗേൾസിലെ റാബില, മണാശ്ശേരി എം.കെ.എച്ച്സി ലെ ഫാത്തിമ സനിയ്യ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി.

Related Articles

Leave a Reply

Back to top button