Koodaranji
മരത്തോട് വീണ്ടും കാട്ടാനയിറങ്ങി വ്യാപക വിളനാശം; പുണ്ടംകുഴി ജോസിന്റെ വാഴക്കൃഷി കാട്ടാന ചവിട്ടിമെതിച്ചനിലയിൽ

കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ പീടികപ്പാറ മരത്തോട് വീണ്ടും കാട്ടാനയിറങ്ങി. വിളകൾ വ്യാപകമായി നശിപ്പിച്ചു. പുണ്ടംകുഴി ജോസിന്റെ 500-ലധികം വാഴകൾ ചവിട്ടിമെതിച്ചു.
ഇടവിളയായ കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചിട്ടണ്ട്. ജനവാസമേഖലയിലാണ് കാട്ടാനയുടെ സ്വൈരവിഹാരം. ഈ ഭാഗങ്ങളിൽ രണ്ടുവർഷമായി തുടർച്ചയായി കാട്ടാനയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ നവംബറിലും കാട്ടാനയിറങ്ങി. അന്ന് പീടികപ്പാറ കൂനൂർകണ്ടി ഭാഗത്ത് വ്യാപകമായി വിള നശിപ്പിക്കുകയും ഒട്ടേറെ വാഹനങ്ങൾ ആക്രമിക്കുകയുമുണ്ടായി.
ജനവാസ മേഖലയിലടക്കം കാട്ടാനയെത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ആന പരിസരത്തുതന്നെ നിലയുറപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.







