Mukkam

ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ജനാധിപത്യ ജനകീയ ബദൽ രൂപപ്പെടുത്തണം; ഹമീദ് വാണിയമ്പലം

മുക്കം: ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ജനാധിപത്യ ജനകീയ ബദൽ രൂപപ്പെടുത്താൻ രാജ്യത്തെ ജനാധിപത്യ പാർട്ടികൾ മുന്നോട് വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം നോർത്ത് കാരശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിസർക്കാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വശക്തികൾ ചരിത്ര യാഥാർഥ്യത്തെ നിഷേധിച്ചു കൊണ്ട് ഒരു ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനുവേണ്ടി ഭരണകൂടത്തെ ഉപയോഗിച്ച‌് വർഗീയതയുടെ വക്താക്കൾ ഭീകരമായ ഒരു സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞകൊല്ലങ്ങളിൽ സംഭവിച്ചിട്ടുള്ള ഏറ്റവും അപകടകരമായ സംഭവവികാസം ഹിന്ദുത്വവാദികൾ ഭരണകൂടത്തിന്റെ ഉപകരണങ്ങളെ കീഴടക്കുന്നതിൽ ഒരു പരുതിവരെ വിജയിച്ചിരിക്കുന്നു എന്നും അദ്ധേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് കെ.സി അൻവർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് പി.സി മുഹമ്മദ് കുട്ടി മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി,
ട്രഷറർ ലിയാഖത്തലി മുറമ്പാത്തി, ഹാജറ പി.കെ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button