Kodanchery

കണ്ണോത്ത് സെൻ്റ് ആൻറണീസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് സോൺ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻറണീസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് സോൺ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ആശയവിനിമയ പാടവവും വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൻ്റെ മൂന്നാം നില ഇംഗ്ലീഷ് സോണായി പ്രഖ്യാപിച്ചു. ബാലുശേരി ഓറിയന്റൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ ജോബി മാത്യു ഇംഗ്ലീഷ് സോൺ ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികളുമായി സംവദിച്ചു.

ഇംഗ്ലീഷ് അനായാസം സംസാരിക്കാനുള്ള പൊടിക്കൈകളും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിനെ സമീപിക്കാനുള്ള മാർഗങ്ങളും ഉദ്ഘാടകൻ കുട്ടികളുമായി പങ്കുവച്ചു. ഇംഗ്ലീഷ് ഗ്രാമർ, ക്രിയേറ്റീവ് റൈറ്റിങ്ങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കു പരിശീലനം നൽകുന്ന സ്മാർട്ട് ഇംഗ്ലീഷ് പ്രോഗ്രാമിനും സ്‌കൂളിൽ തുടക്കം കുറിച്ചു.

Related Articles

Leave a Reply

Back to top button