Karassery

പാറത്തോട് സെയ്ൻറ് ജോസഫ് പള്ളിത്തിരുനാളിന് കൊടിയേറി

കാരശ്ശേരി : പാറത്തോട് സെയ്ൻറ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു.

എട്ടുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം 19-ന് സമാപിക്കും. ഇടവക വികാരി ഫാ. ജയ്സൺ കാരക്കുന്നേൽ കൊടിയേറ്റ് കർമം നിർവഹിച്ചു. കുർബാന, മരിച്ചവരുടെ ഓർമ്മദിനാചരണം എന്നിവയ്ക്കും നേതൃത്വംനൽകി. ബുധനാഴ്ച ഫാ. മനോജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ കുർബാന, പാറത്തോട് കപ്പേളയിലേക്ക് പ്രദക്ഷിണം, വചനസന്ദേശം, ഊട്ടുനേർച്ച മുതലായവ പ്രധാന പരിപാടികളാണ്.

Related Articles

Leave a Reply

Back to top button