Thiruvambady

ഇരുവഴഞ്ഞി റസ്ക്യു ടീമിന് പ്രതിരോധ സാമഗ്രികൾ നൽകി എഫ് എസ് ഈ ടി ഒ

തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ രംഗത്ത് നിരന്തര സേവനം നടത്തുന്ന ഇരുവഴഞ്ഞി റസ്ക്യു ടീമിന് ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സമരസംഘടനയായ എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽ വച്ച് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനുപ് തോമസിൽ നിന്നും സാമഗ്രികൾ ഇരുവഴിഞ്ഞി റെസ്ക്യു ടീം കോഡിനേറ്റർ ഫിറോസ് ഖാൻ, ക്യാപ്ടൻ പ്രജിഷ് ഡാഡു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എഫ് എസ് ഇ ടി ഒ നേതാക്കളായ സുരജ് സി ടി, കെ ടി അനിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button