KodancheryKodiyathurKoodaranjiPuthuppadyThiruvambady

പരിസ്ഥിതി ദിനാചരണം നടത്തി

കോടഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിദിനാചരണം ഭിന്നശേഷിക്കാരോടൊപ്പം എന്ന ആശയവുമായി കോടഞ്ചേരി പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ വൃക്ഷത്തൈ, ഗ്രോബാഗ്, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

പുതുപ്പാടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷ തൈ നട്ടു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷകുട്ടി, ആരോഗ്യ പ്രവർത്തകർ തുടങ്ങിവർ പങ്കെടുത്തു.

കൊടിയത്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പോസ്റ്റ് ഓഫീസിന് സമീപം വ്യക്ഷത്തെ നട്ടു.

കൂടരഞ്ഞി: പരിസ്ഥിതി ദിനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുന്നണി പോരാളികളൊടുള്ള ആദര സൂചകമായി യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി വൃക്ഷതൈകൾ നട്ടു. പഞ്ചായത്ത് ജീവനക്കാരോടുള്ള ആദര സൂചകമായി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തും ആരോഗ്യ പ്രവർത്തകരോടും സന്നദ്ധ പ്രവർത്തകരോടുമുള്ള ആദര സൂചകമായി കൂടുബാരോഗ്യ കേന്ദ്രം പരിസരത്തുമാണ് തൈകൾ നട്ടത്.

ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ കൂമ്പാറ കോമ്പൗണ്ടിലും പരിസരങ്ങളിലും അധ്യാപരുടെയും തെഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ നാട്ടുമാവിൻ തൈകൾ നട്ടു.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പതിനേഴാം വാർഡിൽ തുരുത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളി കാട്ട് നിർവഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ പുല്ലുരാംപാറ മേഖലയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം ചെറുവാടി ആരോഗ്യകേന്ദ്രത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ദിപു പ്രേംനാഥ് നിർവഹിച്ചു.

ഭൂമിക്കായ് ചാർത്താം പച്ചപ്പിൻ്റെ മുഖാവരണം എന്ന ആപ്തവാക്യവുമായി എസ് എഫ് ഐ തിരുവമ്പാടി ഏരിയ വൃക്ഷ തൈകൾ നട്ടു.

Related Articles

Leave a Reply

Back to top button