Kodiyathur

കൊടിയത്തൂരിൽ ഫുട്ബോൾ ലോകകപ്പ് ആവേശമുയർത്തി ലോകകപ്പ് പ്രവചന മത്സരം

കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലോകകപ്പ് വിജയി പ്രവചന മത്സരവുമായി എത്തിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ. ലോകകപ്പ്
മത്സരത്തിനുപയോഗിക്കുന്ന അൽ-രിഹ്ല ഫുട്ബോളാണ് മത്സര വിജയികളെ തേടിയെത്തുക.

വാർഡിലെ പ്രധാന കേന്ദ്രമായ സൗത്ത് കൊടിയത്തൂർ അങ്ങാടിയിൽ സ്ഥാപിച്ച കൂപ്പണുകൾ പൂരിപ്പിച്ച് തൊട്ടടുത്ത പെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഈ ലോകകപ്പിൽ ഫൈനലിലെത്തുന്ന ടീമുകൾ ആരൊക്കെ, വിജയിക്കുന്ന ടീം ഏത് എന്നീ രണ്ട് ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്.

രണ്ട് ഭാഗ്യശാലികൾക്ക് അൽ-രിഹ്ല ഫുട്ബോൾ ലഭിക്കുമെന്ന് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അറിയിച്ചു. ക്വാർട്ടർ ഫൈനൽ മത്സരം തുടങ്ങുന്നതിന് തലേ ദിവസമായ ഡിസംബർ ഒൻപത് വരെ മത്സരത്തിൽ പങ്കെടുക്കാം. പ്രവചന മത്സര കൂപ്പൺ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് എ.ആർ കൊടിയത്തൂർ, റഷീദ് മണക്കാടി, എ അബ്ദുള്ള, കെ മുഹമ്മദ്‌, എം ഷമീബ്, ഇർഷാദ്, കെ വിശാൽ, കെ അസ്‌ലം, പി.സി റഫീഖ്, പി സൈഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button