Kodiyathur

സൗത്ത് കൊടിയത്തൂർ വിദ്യാലയത്തിൽ ഹിരോഷിമ – നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

കൊടിയത്തൂർ: ഹിരോഷിമ – നാഗസാക്കി ദിനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ വിദ്യാലയത്തിലെ ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്രപ്രദർശനവും യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ മാസ്റ്റർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യുദ്ധം വിതറുന്ന ദുരന്തങ്ങളെക്കുറിച്ചും സമാധാനത്തിന്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ​സീനിയർ അധ്യാപകൻ പി.സി മുജീബ് മാസ്റ്റർ ചടണ്ണിന് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൗട്ട് & ഗൈഡ് അധ്യാപകരായ നസീർ മണക്കാടിയിൽ, ഹസീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരത്തിലും ചരിത്രപ്രദർശനത്തിലും നിരവധി വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.

Related Articles

Leave a Reply

Back to top button