Thiruvambady

തിരുവമ്പാടിയിൽ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിന് പിൻവശം സാംസ്കാരിക നിലയത്തിന് സമീപം സ്കൂട്ടറിൽ മദ്യം വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. കൊടുവള്ളി ചോലക്കുന്നുമ്മൽ ജംഷീദി(34)നെയാണ് താമരശ്ശേരി അസി.എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.

സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയത്. ഇന്ന് രാവിലെ 10.30ഓടുകൂടി സി.ഇ.ഒമാരായ കെ പ്രസാദ്, റസൂൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി മജ്‌സ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button