പൈപ്പ് പൊട്ടി ദുരിതം: പൊറുതിമുട്ടി തിരുവമ്പാടി നിവാസികൾ

തിരുവമ്പാടി: തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തിരുവമ്പാടി നിവാസികൾ. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുകളാണ് തുടരെ പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മെയിൻ റോഡിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിന് സമീപം പൊട്ടിയ പൈപ്പ് ജല അതോറിറ്റി ജീവനക്കാർ നന്നാക്കിയിരുന്നു. എന്നാൽ മാർക്കറ്റ് റോഡിലുള്ള പൈപ്പ് അപ്പോഴേക്കും പൊട്ടി. ഇവിടെ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ആഴ്ച ചർച്ച് റോഡിൽ പഴയ എടിഎമ്മിന് സമീപവും വില്ലേജ് ഓഫിസിനു സമീപവും പൈപ്പ് പൊട്ടിയിരുന്നു.
നിലവിൽ റോഡിലെ ടാറിങ് തകർന്ന് കുഴി ആകുന്ന അവസ്ഥയാണ്..അമ്പലപ്പാറ റോഡിലും പാതിരമണ്ണ് റോഡിലും ഇത്തരം ചെറുതും വലുതുമായ ഒട്ടേറെ പൈപ്പുകൾ ഇനിയും നന്നാക്കാൻ ഉണ്ട് എത്രയും പെട്ടെന്ന് ഇവ നന്നാക്കി പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം