മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 907 കുടുംബങ്ങൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, വി എസ്. രവീന്ദ്രൻ, .സീന ബിജു,.മോളി തോമസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജെസ് വിൻ തോമസ്, മിനി പി. കെ. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ വി. ഇ. ഒ. മാരായ ജോസ് കുര്യാക്കോസ്, . ഷേളിത വി. ടി , യൂത്ത് കോഡിനേറ്റർ അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ എന്നിവരും ഗുണഭോക്താക്കളും പങ്കെടുത്തു. .ഭക്ഷ്യ സ്വയം പര്യാപ്തത മലയോര മേഖലയിൽ ഉറപ്പ് വരുത്തുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു