Puthuppady
കക്കാട് വനിതാ ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു

പുതുപ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കക്കാട് വനിതാ ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുനീർ അധ്യക്ഷനായി. അങ്കണവാടിക്കും ഫെസിലിറ്റേഷൻ സെന്ററിനും സൗജന്യമായി സ്ഥലം വിട്ടുനൽകിയ മുൻ വാർഡ് മെമ്പർ പി.പി. മുഹമ്മദിനെ ചടങ്ങിൽ അനുമോദിച്ചു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് മുഖ്യാതിഥിയായി. ഡെന്നി വർഗീസ്, ബിജു തോമസ്, മുഹമ്മദ് ഇമ്പിച്ചി, അസീസ് ചാവക്കാടൻ, കക്കോവ് ഉസ്താദ്, ബാബു കാക്കവയൽ, വിജി ഗോപാലകൃഷ്ണൻ, നാസർ കക്കാട്, ഷാജിർ ചാലിൽ, സി.പി. മുഹമ്മദ്, രമാദേവി, സ്മിത എന്നിവർ പങ്കെടുത്തു.