തിരുവമ്പാടി ന്യൂസ് സംഘടിപ്പിക്കുന്ന “ചോദിക്കാം സ്ഥാനാർത്ഥിയോട്” എന്ന പരിപാടി ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: മണ്ഡലത്തിലെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനാകുന്ന “ചോദിക്കാം സ്ഥാനാർത്ഥിയോട്” എന്ന പേരിലുള്ള സംവാദ പരിപാടി ഇന്ന് (ഏപ്രിൽ 30) രാത്രി 7 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടക്കും.
ജനങ്ങളുടെ സംശയങ്ങളും ആവശ്യങ്ങളും തുറന്ന വേദിയിൽ അവതരിപ്പിക്കാനും, അതിന് സ്ഥാനാർത്ഥികളിൽ നിന്ന് നേരിട്ട് മറുപടി ലഭിക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ഒരുക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥികൾ മറുപടി നൽകും.
പരിപാടി തിരുവമ്പാടി ന്യൂസ് യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലൂടെ തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.
👇 യൂട്യൂബ് ലൈവ് 👇
https://youtube.com/live/Vk0TktD9ycY
👇 ഫേസ്ബുക്ക് ലൈവ് 👇
https://www.facebook.com/share/1CnZQCntdh/
9895859505 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ചോദ്യങ്ങൾ മുൻകൂട്ടി അയക്കാവുന്നതാണ്.
തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും കൂടുതൽ മെച്ചപ്പെടുത്തലുകൾക്ക് വഴിയൊരുക്കുന്നതിനുമായി ഒരു തുറന്ന സംവാദ വേദി സൃഷ്ടിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.






