Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.

കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു. ബാംഗ്ലൂർ റൂറൽ എഡ്യൂക്കേഷണൽ ആന്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഡ്രീം പദ്ധതി പ്രകാരമാണ് കൗൺസിലിംഗ് സെന്റർ പ്രവത്തിക്കുന്നത്. രണ്ടാഴ്ചയിൽ ഒരു തവണ വീതം കൗൺസിലിംഗിനും തുടർ സേവനങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പദ്ധതിയിലൂടെ അവസരം ലഭിക്കും.
കുട്ടികളിൽ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും പഠനപിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതും ലക്ഷ്യം വച്ചാണ് സെന്റർ പ്രവർത്തിക്കുക. ബ്രഡ്സ് കൗൺസിലർ ശ്രീമതി ജസി ജോൺ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു മാവേലി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ സജി ലൂക്കോസ്, എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമോൾ, അധ്യാപകരായ
ടിൽജി പി തോമസ്, പൗളി അഗസ്റ്റിൻ, സിജി ഇ.കെ ജേക്കബ് മാത്യൂ തുടങ്ങിയവർ സംസാരിച്ചു.







