ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ

തിരുവമ്പാടി : സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് ഈ മാസം 29 ന് തിരുവമ്പാടിയിൽ നടക്കും. മുഖ്യമന്ത്രി, കൃഷി മന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യുമന്ത്രിമാരുൾപ്പെടെയുള്ള സംസ്ഥാന മന്ത്രി സഭയിലെ വിവിധ മന്ത്രിമാർ, പ്രിയങ്ക ഗാന്ധി എം പി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് വൻ വിജയമാക്കുന്നതിനയി സ്വാഗത സംഘം രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് ഓഡിറ്റാേറിയത്തിൽ നടന്ന യോഗത്തിൽ സി കെ കാസിം എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഫാദർ ബെന്നി മുണ്ടനാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിതിൻ പല്ലാട്ട്, ബിജു താന്നിക്കാകുഴി, ജി അബ്ദുൽ അക്ബർ, ടി.കവിത ടീച്ചർ, ബോബി ഷിബു , അന്നകുട്ടി ദേവസ്യ, ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ്, ഡി എഫ് ഒ എൻ. ജോഷിൽ, എൻ സി ഹുസൈൻ, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, ദീപ ഷൈജോ, വി ഡി ജോസഫ് , വി.കെ ഹുസൈൻ കുട്ടി, കെ.ടി മൻസൂർ, ബാബു പൈക്കാട്ടിൽ, എം ടി അഷ്റഫ്. എബ്രഹാം മാനുവൽ പി.ആർഅജിത, ബോസ് ജേക്കബ്, ഷിനോയ് അടയ്ക്കാപാറ, മജീദ് പുതുക്കുടി, ദാവൂദ് മുത്താലം കൊടുവള്ളി കൃഷി അസിസ്റ്റന്റ ഡയരക്ടർ ഡോ: പ്രിയ മോഹനൻ, വി.എസ്ഫാസിൽ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാർ , ഫോറസ്റ്റ് ഉയോഗസ്ഥർ, കർഷക പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു.
യോഗത്തിൽ സംഘാടക സമിതി ചെയർമാനായി സി.കെ കാസിം എം എൽ എയും ജനറൽ കൺവീനർ ജില്ലാ കൃഷി ഓഫീസർ അജയ് അലക്സിനേയും തെരഞ്ഞെടുത്തു. സംസ്ഥാനത്തെ പൂർണ്ണമായും വന്യമൃഗശല്യത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ രംഗത്തെ വിദഗ്ധരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുക്കും. എം.എൽ.എമാർ, എം.പി.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. വനം വകുപ്പ് പ്രതിനിധികൾ, കൃഷിവകുപ്പ് പ്രതിനിധികൾ, അനുബന്ധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, കർഷക സംഘടനകളുടെ പ്രതിനിധികൾ, വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, ബന്ധപ്പെട്ട പ്രധാന വ്യക്തികൾ എന്നിവർ പങ്കെടുക്കും.







