Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 23 കൊവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: കാളിയാംപുഴ സാംസ്കാരിക നിലയത്തിൽ വച്ച് ഓഗസ്റ്റ് 25ന് നടത്തിയ 29 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 5 പേർക്ക് ഉൾപ്പെടെ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 287 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 1,2,4,16 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 8ൽ 4 പേർക്കും വാർഡ് 3,12,15 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 7ൽ 3 പേർക്കും വാർഡ് 11ൽ 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.






