ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവമ്പാടി: ലോകം ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി.
”ലോകം മൊത്തം വിത്തു പാകാൻ രാമൻ പോര. മനുഷ്യരേ പോര ! വായുവില് കൂടി വിത്തുകള് വരുന്നുണ്ട്. വെള്ളത്തില് കൂടി അവ ഒഴുകി പലയിടത്തും പോയി പൊടിക്കുന്നുണ്ട്. പക്ഷികള് പഴങ്ങളൊക്കെ തിന്ന് കാഷ്ഠമിട്ട് അത് പൊടിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ വിസര്ജ്യത്തില് നിന്നും അത് പൊടിച്ചുവരുന്നുണ്ട്. ഈ പ്രകൃതി പാകിയ വിത്തുകളാണ് ഇതെല്ലാം. കോടാനുകോടി ജീവികള്ക്ക് ജീവിക്കാന് പ്രകൃതി പാകിയ വിത്തുകള് !! വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.” എന്ന് പറഞ്ഞ, മണ്ണിനെയും പ്രകൃതിയെയും ആഴത്തിലറിഞ്ഞ് സ്നേഹിച്ച, യഥാർത്ഥ കർഷകരുടെ പ്രതിനിധിയായ രാമേട്ടൻ , ചോമാല നെല്ലിന്റെ ചോറും ഗന്ധകശാല അരിയുടെ പായസവുമൊരുക്കി ചെറുവയലിൽ കാത്തിരിക്കാൻഇനി ഇല്ല എന്നത് ഒരു തീരാ നഷ്ടം തന്നെയാണ് എന്ന് സൊസൈറ്റി യോഗം പ്രസ്താവനയിൽ അറിയിച്ചു.







