Kodanchery
ശേഷ്ഠഹരിത വിദ്യാലയ പുരസ്കാരം മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്

കോടഞ്ചേരി: മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് ലഭിച്ചു.
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിന് നൽകുന്നതാണ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്സിൽ നിന്നും പ്രിൻസിപ്പാൾ ഫാ. റെജി കോലാനിക്കൽ ഏറ്റുവാങ്ങി.
മികച്ച വിദ്യാർത്ഥിയ്ക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം അഞ്ജലി ജിജോയ്ക്ക് ലഭിച്ചു. കൂടാതെ സീസൺ വാച്ച് പുരസ്കാരവും ചടങ്ങിൽ വച്ച് ലഭിച്ചു. കോടഞ്ചേരി കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ്, കോടഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ജോസ് പെരുമ്പള്ളിൽ, മാതൃഭൂമി റീജണൽ മാനേജർ സി.മണികണ്ഠൻ, മാതൃഭൂമി എക്സിക്യൂട്ടീവ് രാമാനന്ദ്, അഞ്ജലി ജിജോ എന്നിവർ സന്നിഹിതരായിരുന്നു.







