Kodanchery

കോടഞ്ചേരി കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും,ക​ർ​ഷ​ക സ​ഭ​യും, സംഘടിപ്പിക്കുന്നു

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30 ന് ​ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ക്കും.

കോ​ട​ഞ്ചേ​രി​യി​ലെ യു​വ ക​ർ​ഷ​ക​ർ​ഷ​ക​ർ ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ര​ക്ത​ശാ​ലി നെ​ല്ല്, ന​വ​ര നെ​ല്ല്, ഔ​ഷ​ധി കൂ​ൺ, സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന, സു​ഭി​ക്ഷ കേ​ര​ളം പ്ര​കാ​രം പ​ദ്ധ​തി​യി​ൽ മ​ത്സ്യ​ക്കൃ​ഷി​ക്ക് സ​ബ്സി​ഡി​ക്കു​ള്ള അ​പേ​ക്ഷ ഹെ​ൽ​പ് ഡെ​സ്ക്, ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​പ്ര​കാ​രം സൗ​ജ​ന്യ പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ർ​ഷ​ക​രു​ടെ നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ളാ​യ നാ​ട​ൻ തേ​ൻ, തേ​നീ​ച്ച​പ്പെ​ട്ടി, പ​ച്ച​മാ​ങ്ങ എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ൽ വി​ൽ​പ്പ​ന ന​ട​ത്തും. വി​പ​ണി​യി​ൽ 250 രൂ​പ വി​ല​വ​രു​ന്ന ഊ​ദ് തൈ 80 ​രൂ​പ​യ്ക്കും വി​ൽ​ക്കും.
തി​രു​വ​മ്പാ​ടി കൃ​ഷി അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ സ്റ്റാ​ളി​ൽ ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, ജൈ​വ വ​ള​ക്കൂ​ട്ട്, ജൈ​വ വ​ള​ർ​ച്ചാ​കൂ​ട്ട്, ഗ്രോ​ബാ​ഗി​ൽ പാ​കി​യ കു​റ്റ്യാ​ടി തെ​ങ്ങി​ൻ തൈ, ​കാ​സ​ർ​ഗോ​ഡൻ മോ​ഹി​ത് ന​ഗ​ർ, ഇ​ന്‍റ​ർ​സെ​മം​ഗ​ള, ര​ത്ന​ഗി​രി തു​ട​ങ്ങി​യ ക​മു​കി​ൻ തൈ​ക​ൾ, റം​ബൂ​ട്ടാ​ൻ, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ ബ​ഡ് തൈ​ക​ളും വി​ല്പ​ന​യ്ക്ക് ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തൈ​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു

Related Articles

Leave a Reply

Back to top button