Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് ഗുരുതര പ്രതിസന്ധിയെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ക്കുള്ള മരുന്നിന് ഗുരുതര പ്രതിസന്ധിയെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും അവസാനം മരുന്നെത്തിയത്. അതിന് ശേഷം ഇതുവരെ മരുന്ന് ലഭ്യമാക്കാനായിട്ടില്ല.

ആംഫോടെറിസിന്‍, ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നുകളാണ് എത്തിക്കേണ്ടത്. വൃക്കരോഗികള്‍ക്ക് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് അനിവാര്യമാണ്. ഇത് തല്‍ക്കാലം കണ്ണൂരില്‍ നിന്നും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ ചികില്‍സയിലുള്ള 18 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

Related Articles

Leave a Reply

Back to top button