Mukkam

ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം; അൽരിഹ്ല ഫുട്ബോളുകൾ വിതരണം ചെയ്തു

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ കളിയാരാധകർക്കായി സംഘടിപ്പിച്ച ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് അൽരിഹ്ല ഫുട്‌ബോളുകൾ സമ്മാനമായി നൽകി. ലോകകപ്പിൽ ഫൈനലിലെത്തുന്ന ടീമുകൾ ആരൊക്കെ, വിജയിക്കുന്ന ടീം ഏത് എന്നീ രണ്ട് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇഷാൻ മുഹമ്മദ്‌ എം, അഷ്മിൽ പി.കെ എന്നീ രണ്ട് വിജയികളെ തിരഞ്ഞെടുത്തത്.

സമ്മാനദാന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രെഷറർ
എം.എ അബ്ദുൽ അസീസ് ആരിഫ് സമ്മാനദാനം നിർവഹിച്ചു.

Related Articles

Leave a Reply

Back to top button