Kodanchery
വേനപ്പാറ സ്പോട്സ് അക്കാഡമി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: അത്‌ലറ്റിക്സ്, ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ് ബോൾ, സോഫ്റ്റ് ബേസ്ബോൾ, ത്രോബോൾ, നീന്തൽ, റഗ്ബി എന്നീ കായിക ഇനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കായിക ഉന്നമനം ലക്ഷ്യമാക്കി വേനപ്പാറ കേന്ദ്രമാക്കിക്കൊണ്ട് സ്പോട്സ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ അക്കാദമി ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസ്സിയേഷൻ സെക്രട്ടറി കെ.എം ജോസഫ് മാഖ്യാഥിതിയായി. ഹോളിഫാമിലി സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ജെ തങ്കച്ചൻ, എഡ്വേർഡ് പി.എം, സി ബി തോമസ്, മൈമൂന സി.എച്ച്, ബോബി ജോർജ്, ജെയിംസ് ജോഷി, സിമി ഗർവ്വാസീസ്
ഷാമിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.







