Thiruvambady
ലോക പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

തിരുവമ്പാടി :കോഴിക്കോട് ഇനിഷ്യറ്റിവ് ഇൻ പാലിയേറ്റീവ് (കെ ഐ പി ) താമരശ്ശേരി മേഖല ലോക പാലിയേറ്റീവ് ദിനം വിവിധങ്ങളായ പരിപാടികളോടെ പുല്ലുരാംപാറ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു ആഘോഷിച്ചു. ആഘോഷത്തോട് അനുബന്ധിച്ചു സന്ദേശ റാലിയും പൊതു സമ്മേളനവും ഉണ്ടായിരുന്നു.കെ ഐ പി താമരശ്ശേരി മേഖല പ്രസിഡന്റ് ഓ.ടി. സുലൈമാൻ അധ്യക്ഷൻ ആയിരുന്ന പൊതുസമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെ ഐ പി താമരശ്ശേരി മേഖല സെക്രട്ടറി അഷ്‌റഫ് സ്വാഗതം ആശംസിച്ചു. ജമാ അത്തയ് ഇസ്ലാമി പുല്ലുരാംപാറ യൂണിറ്റ് സെക്രട്ടറി നാസർ മുഖ്യ പ്രഭാഷണം നടത്തി. ലിന്റോ ജോസഫ് എംഎൽഎ പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.അബൂബക്കർ നടുക്കണ്ടി, ഫാ. പോൾ മരിയ പീറ്റർ,റഷീദ് കൊടുവള്ളി, ലൈല മുക്കം എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ജോസഫ് തൈക്കൽ നന്ദിയും പറഞ്ഞു







