Mukkam

മുക്കം നഗരസഭയിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി

മുക്കം :കോവിഡ് വ്യാപനത്തെ തുടർന്നു നഗരസഭയിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. വാർഡുകളിലെ റോഡുകൾ അടച്ചും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭാ അധികൃതര‍ും നടപടി കർശനമാക്കി.

നഗരസഭയിലെ പൂളപ്പൊയിൽ, കരിയാകുളങ്ങര, നടുകിൽ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. പൂളപ്പൊയിൽ കുന്നുമ്മൽ റോഡ്, പൂളപ്പൊയിൽ നെടുങ്കണ്ടം റോഡ് എന്നിവ പൊലീസ് അടച്ചു. ജനമൈത്രി പൊലീസ് എസ്ഐ പി.അസ്സൈന്റെയും വാർഡ് മെംബർമാരായ എം.കെ.യാസർ, രാജൻ എടോനി,

ഇ.സത്യനാരായണൻ എന്നിവരുടെയും ആർആർടിമാരുടെയും നേതൃത്വത്തിൽ വീടുകൾ തോറും ബോധവൽക്കരണവും ശക്തമാക്കി. നഗരസഭയുടെ വിവിധ വാർഡുകളിലായി കഴിഞ്ഞ ദിവസം 50 കോവിഡ് പോസറ്റീവ് കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടും കേസുകൾ കൂടുന്നതിൽ ആശങ്കയുണ്ട്.

Related Articles

Leave a Reply

Back to top button