Thiruvambady
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജന കാര്യംവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മലയോര നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വഴിക്കടവ് പാലം നബാർഡ് ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നത്.







