Kodanchery

കോടഞ്ചേരി വട്ടച്ചിറ കോളനിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട വട്ടച്ചിറ കോളനിയിലെ രണ്ട് വീടുകളിൽ 3 പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘം സന്ദർശനം നടത്തി. സെപ്റ്റംബർ 16ന് വൈകിട്ട് 7 മണിയോടുകൂടിയാണ് തോക്കുധാരികളായ 3 പേർ എത്തിയത്.

വർഗീസ്, രാജ, മനോജ് എന്ന പേരുകളിൽ മാവോയിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ കോളനിയിൽ കുടിവെള്ള പ്രശ്നമുണ്ടോയെന്ന് ആരായുകയും പ്രൊമോട്ടറെക്കുറിച്ച് ചോദിക്കുകയും ചെയ്തു. കൂടാതെ ഇവർക്കാവശ്യമായ അരി, തക്കാളി തുടങ്ങിയ പലചരക്ക് സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്.

സന്ദർശനം നടത്തിയവർ ജയണ്ണ, കോട്ട ഹോണ്ട രവി, സന്തോഷ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. എ കെ 47, 303 എന്നീ തോക്കുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.

Related Articles

Leave a Reply

Back to top button