Thiruvambady
‘വിപിനം സുന്ദരം’ പദ്ധതിയുമായി ഓയിസ്ക തിരുവമ്പാടി

തിരുവമ്പാടി: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി 1 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ‘വിപിനം സുന്ദരം’ പദ്ധതിയുമായി ഓയിസ്ക തിരുവമ്പാടി. തിരുവമ്പാടി ലേക്ക് വ്യൂ റിസോർട്ടിൽ വച്ച് നടന്ന വാർഷിക കുടുംബ സംഗമത്തിൽ ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ.ടി സെബാസ്റ്റ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പീറ്റർ ഇളംബാശേരി, പി.ടി ഹാരിസ്, ഡോ.ബെസ്റ്റി ജോസ്, ജോസ് ഫ്രാൻസിസ്, തോമസ് കുമ്പളാട്ടുകുന്നേൽ, വിനോദ് വെട്ടത്ത്, ജോസഫ് പുലക്കുടി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ 2023-24 വർഷത്തെ ഭാരവാഹികളായ ജോമോൻ കല്ലൂകുളങ്ങര, അനീഷ് കൂട്ടിയാനി, ബാബു ഇടക്കര എന്നിവർ ചുമതല ഏറ്റെടുത്തു.






