India

പാചകവാതക സിലിണ്ടർ വില കുറഞ്ഞു

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വിവരം അറിയിച്ചത്.

മാർച്ച് ഒന്നിനാണ് അവസാനമായി ഗ്യാസ് സിലിണ്ടറിന് വില വർധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയിൽ 826 ആയിരുന്നു. ഫെബ്രുവരിയിൽ മൂന്ന് തവണ പാചകവാതക സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. മാസാദ്യം സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വർധിപ്പിച്ചിരുന്നു.

അതേസമയം, ഇന്ധന വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെയാണ് ഇന്ധനവില അവസാനമായി കുറഞ്ഞത്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.

Related Articles

Leave a Reply

Back to top button