Mukkam

തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയൻ മാനേജരെ ഉപരോധിച്ചു

മുക്കം: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കമ്പനി മാനേജരെ തൊഴിലാളികൾ ഉപരോധിച്ചു. തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാത്രിയിലും മാനേജരെ ഉപരോധിച്ചത്.

നാല് ബ്ലോക്കുകളിൽ വരെ പണി എടുത്തിരുന്ന തൊഴിലാളികളെ പെട്ടെന്ന് മൂന്ന് ബ്ലോക്കുകളിലേക്ക് മാറ്റി തൊഴിൽ അവസരങ്ങൾ കുറച്ചതായി തൊഴിലാളികൾ ആരോപിക്കുന്നു. ഞായർ ടാപ്പിങ് നിർബന്ധമായും വേണമെന്നും മാനേജ്മെന്റ് വാശി പിടിക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു.

സിഐടിയു, ഐഎൻടിയുസി, ഐഎൻഎൽസി, ബിഎംഎസ്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. മുക്കം ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ മാനേജർ സിബിച്ചൻ ചാക്കോയും തൊഴിലാളി നേതാക്കളുമായി രാത്രി നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധസമരം അവസാനിച്ചു.

17 ന് ഇൻപെക്ടറുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇ.പി.അജിത്ത്, ജംഷിദ് ഒളകര, ജോളി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനം നടത്തിയാണ് സമരത്തിന് അവസാനം കുറിച്ചത്.

Related Articles

Leave a Reply

Back to top button