Kodanchery

റോഡുകൾ തകർന്നു; എ.കെ.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കോടഞ്ചേരിയിൽ പ്രതിഷേധ റാലി

കോടഞ്ചേരി: കൈതപ്പൊയിൽ – കോടഞ്ചേരി- അഗസ്ത്യൻമൂഴി റോഡ്, കൂടത്തായ് – മൈക്കാവ് – കോടഞ്ചേരി റോഡ്, ഓമശ്ശേരി- കോടഞ്ചേരി-കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ്, മലോറം-തെയ്യപ്പാറ-കോടഞ്ചേരി റോഡ്, കോടഞ്ചേരി-നെല്ലിപ്പൊയിൽ -മലയോര ഹൈവേ തുടങ്ങിയ റോഡുകൾ എത്രയും വേഗം പണി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എകെസിസി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുയോഗവും ഇന്ന് വൈകിട്ട് 4.45 ന് കോടഞ്ചേരി ടൗണിൽ നടക്കും.

കോടഞ്ചേരി ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തുമെന്നും എകെസിസി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠം, സെക്രട്ടറി പി.വി.ജോൺ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button