Puthuppady
അറിവിനെക്കാൾ വലുതാണ് തിരിച്ചറിവ് -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

പുതുപ്പാടി : ഖുർആൻ വചനങ്ങൾ മനുഷ്യർക്കുള്ള ഏറ്റവും വലിയ തിരിച്ചറിവാണെന്നും അറിവിനെക്കാൾ വലുതാണ് തിരിച്ചറിവെന്നും സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഈങ്ങാപ്പുഴ ദാറുത്തഖ്‌വ ഖുർആൻ കോളേജിന്റെ അഞ്ചാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ബാഖവി അൽ ഹൈതമി അധ്യക്ഷനായി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണവും മുഹമ്മദ് സ്വാലിഹ് നിസാമി സനദ് ദാന പ്രഭാഷണവും നിർവഹിച്ചു. ഒ.എം.എസ്. തങ്ങൾ പ്രാർഥന നടത്തി. സിറാജുദ്ദീൻ നിസാമി, പി.കെ. അബ്ദുൽ കഹാർ, മജീദ് ഹാജി, ടി.കെ. ഹംസ ഹാജി, പി.എം. മുഹമ്മദാജി, സുലൈമാൻ ബാഖവി, സലിം തോപ്പിൽ, ബഷീർ, ടി.കെ. സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.