Kodanchery

വിളംബര റാലി നടത്തി

കോടഞ്ചേരി: മലബാറിലെ കോൺഗ്രസിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോഴിക്കോടിന്റെ മണ്ണിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ വിളംബരം റാലി നടത്തി. വിളംബര റാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ സിബി ചിരണ്ടായത്ത്, സൂസൻ വർഗീസ്, ജോസ് പൈക സാബു അവണ്ണൂർ,നാസർ പി പി, ബിജു ഒത്തിക്കൽ, വിൽസൺ തറപ്പേൽ, റെജി തമ്പി, ആനി ജോൺ,ലിസി ചാക്കോ, ബേബി കളപ്പുര, ജോസഫ് അലവേലി,ചിന്ന അശോകൻ, ഫ്രാൻസിസ് മുണ്ടാട്ടിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, ബേബിച്ചൻ വട്ടുകുന്നേൽ, ജോയ് മോളെകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button