പതങ്കയം ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചിടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം ടൂറിസം കേന്ദ്രത്തിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഒളവണ്ണ കുളത്തറ സ്വദേശി ഷബീൽ നാസർ(17) മരിക്കാൻ ഇടയായ സംഭവത്തിൽ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ശേഷം പതങ്കയം ടൂറിസം കേന്ദ്രം അനിശ്ചിതകാലം അടച്ചിടും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പറഞ്ഞു.
പതങ്കയം ടൂറിസം കേന്ദ്രത്തിൽ ക്രമീകരണങ്ങൾ വരുന്നതുവരെ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രസിഡണ്ട് പറഞ്ഞു.
പ്രസിഡനോടൊപ്പം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിവദാസൻ താഴെ പാലാട്ട്,വിൽസൺ തറപ്പേൽ പ്രദേശവാസികളായ ബിജു ഓത്തിക്കൽ, റഫീഖ് ആനക്കാംപൊയിൽ വിപിൻ പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ കണ്ടത്തിൽ, ഗീതാ ശിവദാസൻ എന്നിവർ മൃതദേഹം പുഴയിൽ നിന്ന് മുങ്ങി എടുക്കുന്നതിനും മറ്റും നേതൃത്വം നൽകി.







