Thiruvambady
എംഡിഎംഎയുമായി പിടിയിൽ

തിരുവമ്പാടി : 2.14 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാരശ്ശേരി നെല്ലിക്കാപറമ്പ് വലിയപറമ്പ് തടത്തിൽ അഫ്‌സലി (29)നെയാണ് തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലർച്ചെ തൊണ്ടിമ്മലിലെ വാടകവീട്ടിൽനിന്നാണ് പിടികൂടിയത്. ഇവിടെ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. പന്തൽപണിക്കാരനാണ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്‌ഐമാരായ വി.കെ. റസാഖ്, അനന്തു മോഹൻ, രാജീവ് ബേബി, സീനിയർ സിപിഒമാരായ ഉജേഷ്, സുഭാഷ്, ജയരാജൻ, സിപിഒ ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.