Kodiyathur

കണ്ടും മിണ്ടിയും കൂട്ടുകൂടിയും സലഫി സ്കൂളിലെ കുഞ്ഞുങ്ങൾ ഉല്ലസിച്ചു

കൊടിയത്തുർ: സലഫി പ്രൈമറി സ്കൂളിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. പരമ്പരാഗത പാഠ പഠനങ്ങൾക്കപ്പുറം അനുഭവ പഠനത്തിന്റെ ആധുനിക ശീലുകൾ ലഭിക്കാനായി കുട്ടികൾ ഒരുമിച്ചു കൂടുകയാണ് ഇവിടെ. കണ്ടും മിണ്ടിയും കളിച്ചും കൂടിയും ജീവിത നൈപുണി വികസനത്തിനുള്ള അവസരം ഒരുക്കുകയാണ് സലഫി സ്കൂൾ.

മധ്യ വേനലവധിയിൽ മാനസികവും ശാരീരികവും സാമൂഹികവുമായ അനുഭവങ്ങൾ ലഭിക്കുന്ന പഠനങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. സർഗാത്മകശേഷികൾക്കും മൂല്യങ്ങളുടെ തിരിച്ചറിവുകൾക്കുമുള്ള പാഠങ്ങൾ കുഞ്ഞുങ്ങൾ അറിഞ്ഞാസ്വദിക്കുന്നു.
ഒന്നാം ദിവസത്തിൽ ചിത്ര രചന, ലഘു പരീക്ഷണങ്ങൾ, സ്കേറ്റിംഗ് പരിശീലനം, കലാസന്ധ്യ എന്നിവ അരങ്ങേറി. ക്ലാസുകൾക്ക് റിയാസ് ടി, എം ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ദിവ്യ ഷിബു നിർവഹിച്ചു.

മെംബർ ഫാത്തിമ നാസർ അധ്യക്ഷത വഹിച്ചു. പി.സി അബ്ദുറഹ്മാൻ മാസ്റ്റർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും ബീരാൻകുട്ടി സാർ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സഹവാസ ക്യാമ്പ് സമാപിക്കുന്നത്.

Related Articles

Leave a Reply

Back to top button