Thiruvambady

പി പി ഇ കിറ്റുകൾ നൽകി മാതൃകയായി പറമ്പനാട്ട് പി.ബി ജിനീഷ്

തിരുവമ്പാടി: പൊന്നാങ്കയം പി ബി സ്റ്റോർ ഉടമ പറമ്പനാട്ട് പി.ബി ജിനീഷ് കോവിഡിന് എതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 90 പി പി ഇ കിറ്റുകൾ നൽകി.

സർക്കാർ കോവിഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുമ്പോൾ തന്നാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കിറ്റ് നൽകിയതെന്ന് പി.ബി ജിനീഷ് പറഞ്ഞു.

പൊന്നാങ്കയം പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിനു സമീപം നടന്ന ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് അംഗം രാധാമണി ദാസൻ പി.ബി ജിനീഷിന്റെ സഹോദരിയായ പി.ബി ജയിനിയിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി

ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ, ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ജെസി, ആശാവർക്കർ സതി, ആർ ആർ ടി വിഷ്ണു രാജ്, ജോമോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button