Thiruvambady
ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി ‘എന്റെ വീടി’ന്റെ തണൽ

തിരുവമ്പാടി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി സുരക്ഷിതത്വത്തിന്റെ തണൽ.
തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ മഞ്ഞപ്പൊയിൽ പനോളിൽ ഫസീല ഫസലുറഹ്മാന്റെ കുടുംബത്തിന് ‘എന്റെ വീട്’ രണ്ടാംഘട്ടപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ കുടുംബത്തിന് താക്കോൽകൈമാറി. വാർഡ് മെമ്പർ ഷൈനി ബെന്നി കൊച്ചുകൈപേൽ, മാതൃഭൂമി എക്സിക്യുട്ടീവ് സോഷ്യൽ ഇനീഷ്യേറ്റീവ് വി.ആർ. അഖിൽ എന്നിവർ സംസാരിച്ചു. രണ്ടാംഘട്ടത്തിൽ ജില്ലയിൽ 29 വീടാണ് ഇതുവരെ കൈമാറിയത്. ഒന്നാംഘട്ടത്തിൽ 235 വീട് കൈമാറിയിരുന്നു.







