സി.എച്ച്. കെയർ പ്രതിഭാദരം നടത്തി

കാരശ്ശേരി : കാരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ-സേവന-വിദ്യാഭ്യാസ-പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സി.എച്ച്. കെയർ പ്രതിഭാദരം ചടങ്ങ് സംഘടിപ്പിച്ചു. എസ്.എസ്.
ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ അംഗത്വംലഭിച്ച ഡോ. ടി.പി. റാഷിദ്, അന്താരാഷ്ട്ര ബിസിനസിൽ ഡോക്ടറേറ്റ് നേടിയ പി. സുഹൈൽ, ഡോക്ടർ ഓഫ് ഫാർമസിയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കെ.ഇ. മുഹമ്മദ് ബസ്ഫർ, സന്നദ്ധ സേവനരംഗത്ത് ശ്രദ്ധേയനായ കെ.സി. മുനീഷ്, കാർഷികരംഗത്ത് വൈവിധ്യ സംരഭകനായ പൊയി
ലിൽ അബദു എന്നിവരെ ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനംചെയ്തു. സി.എച്ച്. കെയർ പ്രസിഡൻറ് നിസാം കാരശ്ശേരി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എടത്തിൽ ആമിന മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്തംഗം റുഖിയ റഹീം, എം.പി. അസൈൻ, കെ.കെ. മുഹമ്മദ് ഇസ്‌ലാഹി, സി. അബ്ദുറഹിമാൻ, വിനോദ് പുത്രശ്ശേരി, വി.പി. ഷഫീഖ്, ഇ.കെ. ഫാസിൽ, വി.പി. ദിൽഷാദ്, കെ.പി. മൻസൂർ, ഷബീർ മാളിയേക്കൽ, ഷൈജൽ മുട്ടാത്ത് എന്നിവർ സംസാരിച്ചു.







