Kodanchery

കോടഞ്ചേരി കോലിക്കുന്ന്-കുനിയൻകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൂറാംതോട്ടിൽ കോൺക്രിറ്റ്‌ പൂർത്തീകരിച്ച കോലിക്കുന്ന്-കുനിയൻകുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ ഏലിയാമ്മ കണ്ടത്തിൽ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button