Kodanchery
കോടഞ്ചേരിയിൽ ഏകദിന സങ്കേതതല പരിശീലന പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: ഗോത്ര വനിതകളുടെ അവകാശ സംരക്ഷണവും ഗോത്ര വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടുന്നതും ലക്ഷ്യം വെച്ച് കോടഞ്ചേരിയിൽ ഏകദിന സങ്കേതതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെമ്പുകടവ് അംബേദ്ക്കർ കോളനി സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന പരിശീലന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിർടാഡ്സ് വകുപ്പ് ലെക്ചർ നൈന വി, വാർഡ് മെമ്പർ വനജ വിജയൻ, അംബേദ്ക്കർ കോളനിയിലെ ഊര് മുപ്പത്തി ദേവി, കിർടാഡ്സ് റിസർച്ച് അസിസ്റ്റന്റ് ബിൽന, സനീഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.







