Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ്‌ എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ്‌ എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ വാസുദേവൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രെസ് ജീമോൾ കെ, എസ്.ആർ.ജി കൺവീനർ അനീഷ്‌ ജോസ് തുടങ്ങിയവർ സംസാരിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, അറബിക് എന്നീ വിഷയങ്ങളിൽ കുട്ടികൾ നേടിയ അറിവുകളുടെ അവതരണം നടന്നു.

Related Articles

Leave a Reply

Back to top button