Mukkam

ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു

മുക്കം: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം ഓടതെരുവില്‍ വെച്ചാണ് ലോറിക്ക് തീ പിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ഡ്രൈവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്തുള്ള ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗമാണ് കത്തിയത്.

ഫയര്‍ഫോഴ്‌സിന് സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മുക്കം സ്റ്റേഷന്‍ ഓഫീസര്‍ വിജയന്‍ നടുത്തൊടികയിലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button