Kozhikode

നിന്നു യാത്ര ചെയ്യുന്നത് വിലക്ക്; സ്വകാര്യ ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിൽ

വടകര : താലൂക്കിൽ സ്വകാര്യ ബസ് സർവീസ് വീണ്ടും മുടങ്ങുന്നു. ലോക്ഡൗൺ അവസാനിച്ച ആദ്യ ഘട്ടത്തിൽ ഓടാതിരുന്ന ബസുകൾ സർവീസ് തുടങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും നിലയ്ക്കുകയാണ്. യാത്രക്കാർ കുറവായിട്ടും 60% മുതൽ 80% വരെ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും ഇപ്പോൾ പ്രതിസന്ധിയായി. നിന്നു യാത്ര ചെയ്യുന്നത് വിലക്കുക കൂടി ചെയ്തതോടെ ബസുകൾ പലതും നിർത്തിയിട്ടിരിക്കുകയാണ്.ജീവനക്കാരെ കുറച്ചിട്ടു പോലും ഡ്രൈവർക്കും കണ്ടക്ടർക്കും കൂടി പഴയ വേതനത്തിന്റെ പകുതി പോലും ചില ദിവസങ്ങളി‍ൽ കിട്ടുന്നില്ല. 

വർഷത്തിൽ 50,000 രൂപ മുതൽ 85,000 രൂപ വരെയാണ് പല ബസുകളുടെയും ഇൻഷുറൻസ് പ്രീമിയം. ഇതു പോലും അടയ്ക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.ഗോപാലൻ നമ്പ്യാർ പറഞ്ഞു.ഇന്നലെ ലോക്ഡൗ‍ൺ ആയിട്ടും കുറെ ബസുകൾ സർവീസ് നടത്തി. പിഎസ്‍സി പരീക്ഷയുള്ളതു കൊണ്ട് രാവിലെയും വൈകിട്ടും തിരക്കാണെങ്കിലും നിന്നു യാത്ര ചെയ്യുന്ന ബസുകളുടെ ഫോട്ടോ എടുത്ത് മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തതോടെ സീറ്റ് നിറഞ്ഞാൽ ആളെ കയറ്റാതെയായി.

Related Articles

Leave a Reply

Back to top button