KodancheryKozhikode
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കമ്മ്യൂണിറ്റി സെൻററിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ ഗഫൂർ, ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലിജി വർഗീസ്, എം.എൽ.എസ്.പി അനുമോൾ, ആശാ വർക്കർ കാഞ്ചന, സ്കൂൾ ഹെൽത്ത് കൺവീനർ രാജേഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.