Koodaranji
പൊടി ശല്യത്തിൽ വലഞ്ഞ് കുളിരാമുട്ടി പൂവാറൻതോട് റോഡ് പരിസരവാസികൾ

കൂടരഞ്ഞി: കുളിരാമുട്ടി പൂവാറൻതോട് റോഡിൽ പൊടിശല്യം രൂക്ഷം. 2 വർഷമായി പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ടാറിങ് ഇനിയും ആരംഭിക്കാത്തതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്. ജൽ ജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടാറിങ് നീണ്ടുപോയതെങ്കിലും പൈപ്പിടൽ പൂർത്തിയായിട്ടും റോഡ് പ്രവർത്തി ആരംഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കരിങ്കുറ്റി മുതൽ കുളിരാമുട്ടി വരെയുള്ള 2 കിലോമീറ്റർ റോഡ് ലെവലിങ്, പൈപ്പിടൽ എന്നിവയുടെ പേരിൽ പൊളിച്ചിട്ടിരിക്കുകയാണിപ്പോൾ. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് ടാറിങ് പൂർത്തിയായില്ലെങ്കിൽ പൂവാറൻതോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിലയ്ക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.







